രഞ്ജി ട്രോഫി; ഒഡീഷയ്ക്ക് ഫോളോ ഓൺ, കേരളത്തിന് ജയപ്രതീക്ഷ

ടീം കേരളം| Photo: Social Media
തിരുവനന്തപുരം : രഞ്ജി ട്രോഫിയിൽ ഒഡീഷയ്‌ക്കെതിരെ കേരളത്തിന് മികച്ച ലീഡ്. ഒന്നാം ഇന്നിങ്‌സിൽ കേരളം നേടിയ 404 റൺസിനെതിരെ ഒഡീഷയുടെ ആദ്യ ഇന്നിങ്‌സ് 225 റൺസിൽ അവസാനിച്ചു. ഇതോടെ ഫോളോ ഓൺ വഴങ്ങിയ ഒഡീഷ രണ്ടാം ഇന്നിങ്‌സിലും തകർച്ച നേരിടുകയാണ്.
മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്‌സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിലാണ് ഒഡീഷ. നിലവിൽ കേരളത്തേക്കാൾ 77 റൺസ് പിന്നിലുള്ള ഒഡീഷയ്ക്ക് ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ ശേഷിക്കുന്ന വിക്കറ്റുകൾ നഷ്ടപ്പെടാതെ ബാറ്റ് ചെയ്യേണ്ടതുണ്ട്.
കേരളത്തിനായി വൈശാഖ് ചന്ദ്രൻ നാല് വിക്കറ്റും ആദിത്യ സർവാതെ മൂന്ന് വിക്കറ്റും വീഴ്ത്തി. കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്താകാതെ 139 റൺസും സച്ചിൻ ബേബി 112 റൺസും നേടി. ആദിത്യ സർവാതെ 53 റൺസും നേടി കേരളത്തിന്റെ സ്കോർ 404ൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.









0 comments