Deshabhimani

ഏഷ്യൻ പാരാ ഗെയിംസ്: ഡിസ്കസ് ത്രോയിൽ ഇന്ത്യയ്ക്ക് ഹാട്രിക് മെഡൽ

para games

Photo:X

വെബ് ഡെസ്ക്

Published on Oct 20, 2026, 06:29 PM | 1 min read

ന്യൂഡൽഹി : ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ സ്വർണവും വെള്ളിയും വെങ്കലവും നേടി ഇന്ത്യയുടെ തകർപ്പൻ പ്രകടനം. എഫ്43/എഫ്44/എഫ്62/എഫ്64 വിഭാഗത്തിൽ ദേവേന്ദർ കുമാർ സ്വർണവും രാകേഷ് വെള്ളിയും പ്രദീപ് കുമാർ വെങ്കലവും നേടി. മത്സരത്തിലെ മൂന്ന് മെഡലുകളും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി.


എഫ്44 വിഭാഗത്തിൽ മത്സരിച്ച ദേവേന്ദർ കുമാർ രണ്ടാം ശ്രമത്തിൽ 49.71 മീറ്റർ ദൂരം എറിഞ്ഞ് 781 പോയിന്റോടെ സ്വർണം നേടി. ഇതേ വിഭാഗത്തിൽ രാകേഷ് നാലാം ശ്രമത്തിൽ 49.35 മീറ്റർ എറിഞ്ഞ് 771 പോയിന്റുമായി വെള്ളി സ്വന്തമാക്കി.


എഫ്64 വിഭാഗത്തിൽ മത്സരിച്ച പ്രദീപ് കുമാർ രണ്ടാം ശ്രമത്തിൽ 51.15 മീറ്റർ ദൂരം എറിഞ്ഞു. മത്സരത്തിൽ ഏറ്റവും കൂടുതൽ ദൂരം എറിഞ്ഞത് പ്രദീപായിരുന്നെങ്കിലും വിഭാഗം അടിസ്ഥാനമാക്കിയുള്ള പോയിന്റ് കണക്കിൽ 669 പോയിന്റുമായി വെങ്കലമാണ് നേടിയത്.


ഇന്തോനേഷ്യയുടെ റെസ ആംഗിൻ മാത്രമാണ് ഇന്ത്യൻ താരങ്ങൾക്ക് പുറമെ മത്സരത്തിൽ പങ്കെടുത്തത്. 40.40 മീറ്റർ ദൂരം എറിഞ്ഞ റെസ 484 പോയിന്റുമായി മത്സരം പൂർത്തിയാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home