Deshabhimani

പോർവിമാനങ്ങൾ വിന്യസിക്കും; ഹൂതി ആക്രമണങ്ങളിൽ സൗദിക്ക് സൈനിക പിന്തുണ വർധിപ്പിച്ച് ബ്രിട്ടൻ

uk.
വെബ് ഡെസ്ക്

Published on Oct 20, 2026, 06:54 PM | 1 min read

ലണ്ടൻ : ഹൂതി ആക്രമണങ്ങളിൽ സൗദി അറേബ്യയ്ക്കുള്ള സൈനിക പിന്തുണ വർധിപ്പിച്ച് ബ്രിട്ടൻ. ഹൂതി ആക്രമണത്തിൽ നിന്ന് രാജ്യത്തിന് പ്രതിരോധമൊരുക്കാൻ യുദ്ധ വിമാനങ്ങൾ വിന്യസിക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.


ഹൂതികളുടെ മിസൈലുകൾ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ റോയൽ എയർഫോഴ്സ് ടൈഫൂൺ യുദ്ധവിമാനങ്ങൾ സൗദി വ്യോമാതിർത്തിയിൽ പറക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. അതേസമയം, ഇറാൻ പിന്തുണയുള്ള ഹൂതികൾക്കെതിരെ നേരിട്ട് ആക്രമണങ്ങൾ നടത്തില്ലെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.


സൗദി വ്യോമസേനയ്ക്ക് ആവശ്യമായ 'എയർ-ടു-എയർ' ഇന്ധനം നിറയ്ക്കാനുള്ള സഹായവും യുകെ നീട്ടിനൽകും. ഹൂതി വിമതർക്കെതിരെ പ്രവർത്തിക്കുന്ന സൗദി വിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറച്ചുനൽകാൻ ബ്രിട്ടൻ തീരുമാനിച്ചിരുന്നു. ഇത് 90 ദിവസത്തേക്ക് കൂടി നീട്ടിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹൂതിവിമതർക്കെതിരായ പോരാട്ടത്തിൽ ബ്രിട്ടൻ നേരത്തെ തന്നെ സൗദിക്ക് പിന്തുണ നൽകുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home