Deshabhimani

കൊട്ടാരക്കരയിൽ തീർഥാടകർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; കുഞ്ഞിനുൾപ്പെടെ മർദനം

attack

പ്രതികൾ തീർഥാടകരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ|Photo: Screengrab

വെബ് ഡെസ്ക്

Published on Oct 20, 2026, 07:49 PM | 1 min read

കൊല്ലം : ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ഒന്നരവയസുകാരിയടക്കം ആറുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ തൃക്കണ്ണമംഗലം സ്വദേശികളായ പ്രണവ്, ഷിബിൻ, ശരത്, പ്രവീൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.


കൊട്ടാരക്കര കടലാവിലയിലാണ് സംഭവം. ശബരിമലയിൽനിന്ന് മടങ്ങുകയായിരുന്ന കൊട്ടാരക്കര സ്വദേശികൾ സഞ്ചരിച്ച കാറും പ്രതികൾ സഞ്ചരിച്ച കാറും കൂട്ടിയിടിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ആനന്ദ്, ശരത്, സൂര്യ, രമാദേവി, അനന്തു, ഒന്നരവയസുകാരി ആത്മിക എന്നിവർക്കാണ് പരിക്കേറ്റത്. അക്രമികൾ കുഞ്ഞിന്റെ മുഖത്തടിച്ചു.


കുഞ്ഞിനെ മർദിക്കുന്നത് കണ്ട വഴിയാത്രക്കാരായ പഴക്കച്ചവടക്കാർ ഇത് ചോദ്യം ചെയ്തതോടെ പ്രതികൾ അവരെയും മർദിച്ചു. വാഹനത്തിന്റെ താക്കോൽ വലിച്ചെറിയുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.


ഇവരെ വൈദ്യപരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രശ്നങ്ങളുണ്ടാക്കി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home