റായ്പൂരിൽ റൺമഴ; ഇന്ത്യക്ക് കൂറ്റൻ സ്കോർ,ഹർമൻപ്രീതിനും ഷഫാലിക്കും അർധ സെഞ്ചുറി

ഹർമൻപ്രീത് (ഇടത്) ഷഫാലി വർമ (വലത്)| Photo: BCCI
റായ്പുർ : സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിൽ കൂറ്റൻ സ്കോറുമായി ഇന്ത്യൻ വനിതാ ടീം. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 216 റൺസെടുത്തു. ഹർമൻപ്രീത് കൗറിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോറിന് കരുത്തായത്. 41 പന്തിൽ 10 ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 91 റൺസുമായി ഹർമൻപ്രീത് പുറത്താകാതെ നിന്നു.
ഓപ്പണർ ഷഫാലി വർമയും അർധസെഞ്ചുറിയുമായി തിളങ്ങി. 37 പന്തിൽ ആറ് ഫോറും അഞ്ച് സിക്സും സഹിതം ഷഫാലി 69 റൺസെടുത്തു. അനുഷ്ക ശർമ 28 റൺസും നിക്കി പ്രസാദ് ഒൻപത് റൺസും നേടി. റിച്ച ഘോഷ് ഒരു റൺസിനും ദീപ്തി ശർമ റൺസെടുക്കാതെയും പുറത്തായി. അരുന്ധതി റെഡ്ഡി നാലും പ്രേമ റാവത്ത് നാലും റൺസെടുത്തു. ക്രാന്തി ഗൗഡ് റൺസെടുക്കാതെ പുറത്താകാതെ നിന്നു.
സിംബാബ്‌വെക്കായി ബെലവ്ഡ് ബിസ നാല് ഓവറിൽ 50 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നൊംവെലോ സിബന്ദ, ടെൻഡായ് മകുഷ, ന്യാഷ ഗ്വാൻസുര എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.








0 comments