Deshabhimani

ജെഎൻയു വിദ്യാർഥി നേതാക്കളെ ആശുപത്രിയിലെത്തി സന്ദർശിച്ച് എസ്‌എഫ്‌ഐ നേതൃത്വം

sfi leaders aims visit
വെബ് ഡെസ്ക്

Published on Oct 20, 2026, 09:35 PM | 1 min read

ന്യൂഡൽഹി: ജെഎൻയുവിൽ 18 ദിവസം നീണ്ട നിരാഹാരസമരത്തിന് ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളെ സന്ദർശിച്ച് എസ്എഫ്ഐ നേതൃത്വം. സമരത്തിൽ പങ്കെടുത്ത ജെഎൻയു വിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ ഗോപിക ബാബു, അഭിനയ്, ഐസ നേതാവ് ഗുലാം എന്നിവർ ഡൽഹി എയിംസിൽ ചികിത്സയിലാണ്. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിയും, എസ്എഫ്ഐ ഡൽഹി സംസ്ഥാന സെക്രട്ടറി സൂരജ് ഇളമണുമാണ് വിദ്യാർഥികളെ ആശുപത്രിയിലെത്തി സന്ദർശിച്ചത്. 18 ദിവസം നീണ്ട നിരാഹാരസമരത്തിന് വിപ്ലവാഭിവാദ്യങ്ങൾ നേർന്നാണ് എസ്എഫ്ഐ നേതൃത്വം മടങ്ങിയത്.



വിദ്യാർഥി യൂണിയൻ ഭാരവാഹികൾക്കെതിരായ റസ്റ്റിക്കേഷൻ നടപടി പിൻവലിച്ചതോടെയാണ് ജെഎൻയുവിലെ സമരം വിദ്യാർഥികൾ അവസാനിപ്പിച്ചത്. വിദ്യാർഥികളുടെ മറ്റു പ്രധാന ആവശ്യങ്ങളിലും സർവകലാശാല അധികൃതരുമായി ധാരണയിലെത്തി. ജെഎൻയു വിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റും മലയാളിയുമായ കെ ഗോപിക ബാബു ഉൾപ്പെടെയുള്ളവർ ഒക്ടോബർ മൂന്നുമുതലാണ് നിരാഹാരസമരം നടത്തിവന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home