Deshabhimani

ഫാസ്ടാഗില്‍ പണമില്ല; പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടു, യാത്രക്കാര്‍ പെരുവഴിയില്‍

KSRTC

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 20, 2026, 08:03 PM | 1 min read

വടക്കഞ്ചേരി : ഫാസ്ടാഗ് അക്കൗണ്ടുകളിൽ പണമില്ലാത്തതിനെ തുടർന്ന് ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ ടോൾ ജീവനക്കാർ തടഞ്ഞിട്ടു.


ഇന്ന് രാവിലെയാണ് സംഭവം. അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പെടെ തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ചോളം കെഎസ്ആർടിസി ബസുകളാണ് തടഞ്ഞിട്ടത്. ഫാസ്ടാഗ് സ്കാൻ ചെയ്തപ്പോൾ പണമില്ലെന്ന് കണ്ടതോടെ ജീവനക്കാർ ബാരിക്കേഡുകൾ താഴ്ത്തി ബസുകൾ മുന്നോട്ട് പോകുന്നത് തടയുകയായിരുന്നു.


ഇതോടെ പെരുവഴിയിലായ യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കത്തിലായി. പ്രതിസന്ധി രൂക്ഷമായതോടെ ബസ് ജീവനക്കാർ തൃശൂർ ഡിപ്പോ അധികൃതരുമായി ബന്ധപ്പെട്ടു. ഒടുവിൽ കണ്ടക്ടർമാർ സ്വന്തം ഫോണുകളിൽ നിന്ന് ഗൂഗിൾ പേ വഴി ടോൾ തുക അടച്ചതോടെയാണ് ബസുകൾക്ക് കടന്നുപോകാനായത്. അഞ്ചുമാസത്തിനിടയിൽ കെഎസ്ആർടിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home