സൂപ്പർ ഷഫാലി; മൂന്നാം ട്വന്റി20യിൽ ഷഫാലി വർമയ്ക്ക് അർധസെഞ്ചുറി, ഇന്ത്യ മികച്ച നിലയിൽ

ഷഫാലി വർമ| Photo: Social Media
റായ്പുർ : സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യൻ ഓപ്പണർ ഷഫാലി വർമയ്ക്ക് അർധസെഞ്ചുറി. 27 പന്തിൽ നാല് ഫോറും നാല് സിക്സും ഉൾപ്പെടെ 52 റൺസുമായി ഷഫാലി പുറത്താകാതെ നിൽക്കുകയാണ്. 11 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെന്ന നിലയിലാണ്.
അനുഷ്ക ശർമ 20 പന്തിൽ നാല് ഫോറും ഒരു സിക്സും ഉൾപ്പെടെ 28 റൺസെടുത്ത് പുറത്തായി. നിക്കി പ്രസാദ് 12 പന്തിൽ ഒൻപത് റൺസെടുത്തും മടങ്ങി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഏഴ് പന്തിൽ 10 റൺസുമായി ഷഫാലിക്കൊപ്പം ക്രീസിലുണ്ട്.
സിംബാബ്‌വെക്കായി നൊംവെലോ സിബന്ദയും ന്യാഷ ഗ്വാൻസുരയും ഓരോ വിക്കറ്റ് വീതം നേടി. സിബന്ദ മൂന്ന് ഓവറിൽ 20 റൺസ് വഴങ്ങിയപ്പോൾ ഗ്വാൻസുര രണ്ട് ഓവറിൽ 15 റൺസ് വിട്ടുകൊടുത്തു. ടെൻഡായ് മകുഷ രണ്ട് ഓവറിൽ 26 റൺസും കുഡ്‌സായ് ചിഗോറ 1.3 ഓവറിൽ 20 റൺസും ലോറൻ ഫിരി മൂന്ന് ഓവറിൽ 33 റൺസും വഴങ്ങി.







0 comments