Deshabhimani

പേരാമ്പ്ര എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്

usha.

ഉഷ

വെബ് ഡെസ്ക്

Published on Oct 20, 2026, 06:20 PM | 1 min read

പേരാമ്പ്ര: കോഴിക്കോട് പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ പേരാമ്പ്ര എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് പരിക്കേറ്റു.


മുതുകാട് ചെങ്കോട്ടക്കൊല്ലിയിലെ രോഹിണിയിൽ ഉഷ (48) യ്ക്കാണ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത്. ചൊവ്വ രാവിലെ ആറരക്ക് പേരാമ്പ്ര എസ്റ്റേറ്റ് ബി ബ്ലോക്കിലെ 2004 ഏരിയയിലാണ് സംഭവം. ജോലിക്കിറങ്ങിയ ഉഷ റബർ മരങ്ങൾ ടാപ്പ് ചെയ്യുന്നതിനിടെ മറഞ്ഞിരുന്ന കാട്ടാന കുത്താൻ ശ്രമിക്കുകയായിരുന്നു. ഓടി മാറാൻ ശ്രമിച്ച ഇവരെ കാട്ടാന പിന്തുടർന്ന് ഓടിച്ചു. വീഴ്ചയിൽ പരിക്കേറ്റ ഉഷയുടെ നിലവിളി കേട്ടെത്തിയ മറ്റു തൊഴിലാളികലാണ് ചക്കിട്ടപാറയിലെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തിച്ചത്.


വീഴ്ചയിൽ തലയ്ക്കും കാൽമുട്ടുകൾക്കും കൈക്കും പരിക്കുണ്ട്. പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തിൽ പരിക്കേൽക്കുന്ന മൂന്നാമത്തെ തൊഴിലാളിയാണ് ഉഷ. രണ്ടു വർഷം മുമ്പ എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുതുകാട് മടത്തുവിളയിൽ റിജുവിനെ കാട്ടാന ചവിട്ടി പരിക്കേൽപ്പിച്ചിരുന്നു. ഗുരുതരമായിപരിക്കേറ്റ റിജു ഇപ്പോഴും ചികിത്സയിലാണ്. പ്ലാൻ്റേഷൻ തൊഴിലാളി പേരാമ്പ്ര സ്വദേശി ബാബുവിന് ഒരു വർഷം മുമ്പാണ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home