തിരുവല്ലയിൽ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം: അമ്മ അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ല പുളികീഴിൽ മൂന്ന് വയസുള്ള കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. കേസിൽ കുഞ്ഞിൻ്റെ അമ്മയായ നാടോടി സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 3 വർഷങ്ങൾക്ക് ശേഷമാണ് കുഞ്ഞിന്റെ അമ്മ മഞ്ജു പിടിയിലാകുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
2023 ഓഗസ്റ്റ് 6 നായിരുന്നു സംഭവം. ദുരൂഹ സാഹചര്യത്തിൽ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് തെളിഞ്ഞു. മൂക്കും വായും പൊത്തിപ്പിടിച്ച് കഴുത്തിൽ ഞെരിച്ചാണ് കുഞ്ഞിനെ കൊന്നതെന്നും വ്യക്തമായിരുന്നു.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു. അമ്മയും ആൺസുഹൃത്തും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. യുവതിയുടെ സഹഹൃത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.








0 comments