Deshabhimani

ഏഷ്യൻ പാരാ ഗെയിംസ്: നിഷാദ് കുമാറിന് രണ്ടാം സ്വർണം, ഹൈജമ്പിൽ റെക്കോഡ്

nishad kumar

നിഷാദ് കുമാർ| Photo: X

വെബ് ഡെസ്ക്

Published on Oct 20, 2026, 06:03 PM | 1 min read

ന്യൂഡൽഹി : ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ നിഷാദ് കുമാറിന് രണ്ടാം സ്വർണം. പുരുഷന്മാരുടെ ഹൈജംപ് ടി47 ഇനത്തിൽ 2.04 മീറ്റർ ഉയരം മറികടന്ന് ഗെയിംസ് റെക്കോഡോടെയാണ് നിഷാദ് സ്വർണം നേടിയത്. കഴിഞ്ഞ ദിവസം ലോങ്ജംപിൽ സ്വർണം നേടിയ നിഷാദ്, തുടർച്ചയായ രണ്ടാം ദിനവും മികച്ച പ്രകടനം നടത്തി.


1.88 മീറ്ററും 1.98 മീറ്ററും അനായാസം മറികടന്ന നിഷാദ് പിന്നീട് 2.04 മീറ്റർ ഉയരവും കീഴടക്കി റെക്കോഡ് സ്വന്തമാക്കി. ഉസ്ബെക്കിസ്ഥാന്റെ മുഹമ്മദ് അബ്ദുല്ലോ തുർസുൻജോനോവ് 1.94 മീറ്റർ മറികടന്ന് വെള്ളി നേടി. 1.96 മീറ്റർ ഉയരം മറികടക്കാൻ കഴിയാതിരുന്നതോടെ നിഷാദിന്റെ സ്വർണനേട്ടം ഉറപ്പായി.


ഇതോടെ ഈ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം ഒൻപതായി. ആകെ മെഡൽ നേട്ടം 34 ആയി, ഒൻപത് സ്വർണവും 11 വെള്ളിയും 14 വെങ്കലവുമാണ് നിലവിലെ സമ്പാദ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home