Deshabhimani

ജുഡീഷ്യൽ കസ്റ്റഡി അവസാനിപ്പിക്കണം; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് സിജെപി നേതാക്കൾ

cjp sourav das
വെബ് ഡെസ്ക്

Published on Oct 20, 2026, 06:00 PM | 1 min read

ന്യൂഡൽഹി : ജന്തർമന്തർ സമരത്തിൽ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും. ജുഡീഷ്യൽ കസ്റ്റഡി അവസാനിപ്പിക്കണമെന്നും കേസിൽ രാത്രിയില്‍ തന്നെ അടിയന്തിരമായി വാദം കേൾക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായാണ് സിജെപി നേതാക്കളെ തടവിൽ പാർപ്പിച്ചിരിക്കുന്നതെന്നും അടിയന്തിരമായി ഉത്തരവ് പിൻവലിക്കുണമെന്നുമാണ് ആവശ്യം. തിങ്കളാഴ്ചയാണ് ജുഡീഷ്യൽ കസ്റ്റഡി നീട്ടിക്കൊണ്ട് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉത്തരവിറക്കിയത്.
നേതാക്കളെ വിട്ടയച്ചാൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി അഞ്ചുദിവസം കൂടി തടങ്കൽ നീട്ടണമെന്നായിരുന്നു ഡൽഹി പൊലീസിന്റെ ആവശ്യം. നിരോധിക്കപ്പെട്ട സൈറ്റിലേക്ക് സ്വകാര്യ വ്യക്തികളുടെ സ്ഥലം വഴി അതിക്രമിച്ചു കയറി എന്നാണ് ഇപ്പോൾ കേസ്. അഞ്ച് ദിവസമായി ഇവർ കസ്റ്റഡിയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home