ad
Deshabhimani

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; പോളിങ് ശതമാനം 44.95

voters kozhikode

ഫോട്ടോ: മിഥുൻ അനില മിത്രൻ

വെബ് ഡെസ്ക്

Published on Dec 11, 2025, 11:08 AM | 1 min read

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു. കാസർകോട്‌ മുതൽ തൃശൂർവരെ ഏഴ്‌ ജില്ലകളിലാണ്‌ വോട്ടെടുപ്പ്‌. രാവിലെ ഏഴുമുതൽ ആരംഭിച്ച പോളിങ് ആറു മണിക്കൂർ പിന്നിട്ടപ്പോൾ 44 ശതമാനം കടന്നു. വൈകിട്ട് ആറുവരെയാണ് പോളിങ് നടക്കുക. രാവിലെ മുതൽതന്നെ പോളിങ് ബൂത്തുകളിലേക്ക് വോട്ടർമാർ എത്തിത്തുടങ്ങി. പലയിടങ്ങളിലും നീണ്ട നിര ദൃശ്യമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പിണറായി ഗ്രാമപഞ്ചായത്തിലെ ചേരിക്കൽ ജൂനിയർ ബേസിക് എൽ പി സ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. മന്ത്രിമാരും എംഎൽഎമാരുമടക്കമുള്ള ജനപ്രതിനിധികളും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. ചൊവ്വാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായ ഏഴ് ജില്ലകളിൽ 70.91 ശതമാനമായിരുന്നു പോളിങ്.


സ്ഥാനാർഥി മരിച്ചതിനാൽ മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ ഏഴാംവാർഡായ പായിംപാടത്ത്‌ തെരഞ്ഞെടുപ്പ്‌ മാറ്റിവച്ചു. 80,90,746 സ്‌ത്രീകൾ ഉൾപ്പെടെ 1,53,37,176 വോട്ടർമാരാണ് ഉള്ളത്. ഇതിനുപുറമെ 3293 പ്രവാസി വോട്ടർമാരുമുണ്ട്. 18,274 പോളിങ് ബൂത്തുകളിൽ 2,055 പ്രശ്നബാധിതമാണ്‌, തൃശൂരിൽ 81, പാലക്കാട്ട്‌- 180, മലപ്പുറത്ത്‌- 295, കോഴിക്കോട്- 166, വയനാട്ടിൽ 189, കണ്ണൂരിൽ 1025, കാസർകോട്ട് 119. ഇവിടങ്ങളിൽ അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.



Live Updates
7 months agoDec 11, 2025 01:06 PM IST

കോർപറേഷൻ പോളിങ് ശതമാനം


തൃശൂർ- 35.87

കോഴിക്കോട്- 38.51

കണ്ണൂർ- 36.44

7 months agoDec 11, 2025 01:03 PM IST

പോളിങ് ശതമാനം - 44.95


തൃശൂർ - 43.84

മലപ്പുറം- 46.72

പാലക്കാട്- 45.38

കോഴിക്കോട്- 45.44

വയനാട്- 43.87

കണ്ണൂർ - 43.41

കാസർകോട്- 43.47


7 months agoDec 11, 2025 11:07 AM IST

കോർപറേഷൻ പോളിങ് ശതമാനം


തൃശൂർ- 20.72

കോഴിക്കോട്- 26.13

കണ്ണൂർ- 20.5


7 months agoDec 11, 2025 11:07 AM IST

പോളിങ് ശതമാനം 25.8


തൃശൂർ - 25.22

മലപ്പുറം- 26.85

പാലക്കാട്- 25.95

കോഴിക്കോട്- 26.6

വയനാട്- 24.94

കണ്ണൂർ - 24.8

കാസർകോട്- 24.81


7 months agoDec 11, 2025 11:07 AM IST

പകൽ 8.30ന്


2.28 ശതമാനം പോളിങ്


തൃശൂർ- 2.24

പാലക്കാട്- 2.02

മലപ്പുറം- 2.27

കോഴിക്കോട്- 2.02

വയനാട്- 3.14

കണ്ണൂർ- 2.14

കാസർകോട്- 1.99




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home