ad
Deshabhimani

നമുക്ക് വീണ്ടും ജയിക്കാം ; മുന്നേറാം കേവലദാരിദ്ര്യമുക്ത
കേരളത്തിലേക്ക്‌

Ldf Kerala
വെബ് ഡെസ്ക്

Published on Dec 09, 2025, 03:15 AM | 1 min read

തുടർഭരണം സമ്മാനിച്ച നന്മകൾ ഹൃദയത്തിലേറ്റിയാണ്‌ കേരളം തദ്ദേശ തെരഞ്ഞെടുപ്പിൽ വിധിയെഴുതാൻ പോളിങ്‌ബൂത്തിലെത്തുന്നത്‌. കോവിഡും നിപായും പ്രളയവും ഉരുൾപൊട്ടലും തകർത്തെറിയുമായിരുന്ന നാടിനെ ഉലയാതെ കാത്തുരക്ഷിച്ച എൽഡിഎഫ്‌ ഭരണം അതിശയകരമായ വികസനത്തിലേക്കാണ്‌ കേരളത്തെ നയിച്ചത്‌.


ജനക്ഷേമത്തിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സർക്കാർ ക്ഷേമപെൻഷൻ മുതൽ ഉന്നതപഠനത്തിനുള്ള ധനസഹായംവരെ ഉറപ്പാക്കി. പവർകട്ടോ ലോഡ്‌ഷെഡ്ഡിങ്ങോ ഇല്ലാത്ത പത്തുവർഷമായിരുന്നു മലയാളിക്ക്‌ എൽഡിഎഫ്‌ ഭരണം. അസാധ്യമെന്നുകരുതി യുഡിഎഫ്‌ എഴുതിത്തള്ളിയ നിരവധി പദ്ധതികൾ ഇന്ന്‌ യാഥാർഥ്യമായി കൺമുന്നിലുണ്ട്‌.


ldf


പലമേഖലകളിലും മാനുഷിക വികസന സൂചികകളിൽ വികസിതരാജ്യങ്ങളെ പിന്തള്ളുന്ന വിസ്‌മയകരമായ നേട്ടം കേരളം സ്വന്തമാക്കി. നാടിന്റെ നന്മയും സുഭദ്രമായ ഭാവിയും ജനക്ഷേമവും ഉറപ്പാക്കുന്നതിന്‌ എൽഡിഎഫ്‌ തുടരണമെന്ന അഭിപ്രായം കക്ഷിരാഷ്‌ട്രീയ ഭേദമന്യേ പൊതുസമൂഹത്തിൽ പ്രകടമാണ്‌. ജനക്ഷേമപ്രവർത്തനങ്ങളും നാടിന്റെ വികസനവും ചർച്ചാവിഷയമായപ്പോൾ യുഡിഎഫിനും ബിജെപിക്കും പ്രതിരോധിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. വിവാദങ്ങളും കോലാഹലവുമുണ്ടാക്കി നാടിന്റെ നന്മകൾക്ക്‌ തുരങ്കംവയ്‌ക്കുന്ന ശക്തികൾക്കെതിരായ വിധിയെഴുത്താകും തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാവുകയെന്ന്‌ ഉറപ്പ്‌.


ldf


600 രൂപയായിരുന്ന 
ക്ഷേമപെൻഷൻ 2000 രൂപയാക്കി


35നും 60നും ഇടയിൽ
പ്രായമുള്ള സ്‌ത്രീകൾക്ക്
മാസംതോറും 1000 രൂപ


തൊഴിൽ തേടുന്ന യുവജനങ്ങൾക്ക് മാസം 1000 രൂപവീതം സ്കോളർഷിപ്


4,71,442 
കുടുംബങ്ങൾക്ക്‌ വീട്‌, 4.11 ലക്ഷം 
കുടുംബങ്ങൾക്ക്‌ പട്ടയം


കിഫ്‌ബിയിൽ 90,562 കോടിയുടെ 1190 പദ്ധതികൾ


മാലിന്യമലകൾ മാഞ്ഞു
ക്ലീനാക്കിയത്‌ 2.15 ലക്ഷം ടൺ മാലിന്യം


കേരളം ആഗോള ടൂറിസം ഹബ്


കുടുംബശ്രീക്കായി ചെലവഴിച്ചത് 
1643.34 കോടി


പുനർഗേഹം പദ്ധതിയിൽ 3363 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ സുരക്ഷിത ഭവനം


വ്യവസായ സ‍ൗഹൃദാന്തരീക്ഷത്തിൽ ഒന്നാമത്‌, 27 പൊതുമേഖലാ സ്ഥാപനങ്ങൾ 
ലാഭത്തിൽ


ശിശുമരണനിരക്ക് 
അമേരിക്കയേക്കാൾ കുറവ്‌


പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റി ; 5000 കോടിയുടെ അടിസ്ഥാന സ‍ൗകര്യം,

55,000 ഹൈടെക് ക്ലാസ്‌ മുറികൾ


നാലര വർഷത്തിനിടെ 35,000 കോടിയുടെ 
റോഡ്‌ വികസനം


പവർകട്ടും 
ലോഡ്‌ഷെഡ്ഡിങ്ങും ഇല്ലാത്ത 10 വർഷം


കായികമേഖലയിൽ 
3500 കോടി







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home