ad
Deshabhimani

കോൺഗ്രസിലെ സ്ത്രീലമ്പടന്മാർ എന്താണ് കാട്ടിക്കൂട്ടുന്നത്; കൊന്നുതള്ളുമെന്നാണ് ഇരകളോടുള്ള ഭീഷണി : മുഖ്യമന്ത്രി

cm vote press
വെബ് ഡെസ്ക്

Published on Dec 11, 2025, 09:18 AM | 1 min read

കണ്ണൂർ: കോണ്‍ഗ്രസിനടക്കം ലഭിച്ച പരാതികളിൽ ഉൾപ്പെട്ട ഇരകളെ പോലും കൊന്നു തള്ളുമെന്നാണ് ഭീഷണിയെന്നും ഇപ്പോൾ വന്നതിനേക്കാളും അപ്പുറത്തുള്ള കാര്യങ്ങളും പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.


കോൺഗ്രസിലെ സ്ത്രീലമ്പടന്മാർ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട കെപിസിസി പ്രസി‍ഡന്റ് സണ്ണി ജോസഫിന്‍റെ പ്രതികരണത്തിലും മുഖ്യമന്ത്രി രൂക്ഷവിമർശനം ഉയർത്തി. യഥാർത്ഥ ലൈംഗിക വൈകൃത കുറ്റവാളികളെ 'വെൽ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.


നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പമാണ് സർക്കാരും നാടുമുള്ളത്. ആ നിലപാട് തന്നെ തുടരുമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home