ടാൻടി തേയിലത്തോട്ടം സംരക്ഷിക്കണം: ഡിവൈഎഫ്ഐ

എരുമാട്
സർക്കാർ നിയന്ത്രണത്തിലുള്ള ടാൻടി തേയിലത്തോട്ടം സംരക്ഷിക്കണമെന്നും തൊഴിലാളികൾക്ക് 18000 രൂപ അടിസ്ഥാനശമ്പളം നൽകണമെന്നും ഡിവൈഎഫ്ഐ എരുമാട് ഏരിയസമ്മേളനം ആവശ്യപ്പെട്ടു.
ഗുഡല്ലൂർ കോളേജിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് എരുമാട്, അയ്യങ്കൊല്ലി, കൊളപ്പള്ളി, പന്തല്ലൂർ വഴിയും എരുമാട്, ചേരമ്പാടി, പന്തല്ലൂർ വഴിയും സർക്കാർ ബസ്സുകൾ അനുവദിക്കുക, ചേരങ്കോട്മല, കോട്ടമല തുടങ്ങിയ പ്രദേശങ്ങൾ വിനോദ സഞ്ചാരകേന്ദ്രങ്ങളായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ആവശ്യപ്പെട്ടു
കോളപ്പള്ളി അഭിമന്യു‐അനിത നഗറിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ദിലീപ് റിപ്പോർട്ട് അവതരിപ്പിച്ചു.
വി ടി രവീന്ദ്രൻ നഗറിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം ജില്ലാ സെക്രട്ടറി വിനോദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനജോയിന്റ് സെക്രട്ടറി ബാലചന്ദ്രബോസ്, എ യോഹന്നാൻ, സി മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പി കെ രാജേഷ് (പ്രസിഡന്റ്), പി ബി സജീർ (സെക്രട്ടറി), പി സുദർശൻ (ട്രഷറർ).









0 comments