വധൂവരന്മാർ വിവാഹ മോതിരങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

കൽപ്പറ്റ
വിവാഹവേദിയിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി സ്വർണമോതിരങ്ങളും. തിങ്കളാഴ്ച നടന്ന ബത്തേരി ബീനാച്ചിയിലെ കോച്ചേരിയിൽ കെ സി യോഹന്നാന്റെയും മോളിയുടെയും മകൻ കെ വൈ നിധിന്റെയും തേലമ്പറ്റ കീരംകുഴിയിൽ തമ്പിയുടെയും സിസിലിയുടെയും മകൾഷൈനിയുടെയും വിവാഹവേദിയിൽനിന്നാണ് വധൂവരൻമാർ തങ്ങളുടെ വിവാഹ സ്വർണമോതിരങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ബത്തേരി സെന്റ്മേരീസ് യാക്കോബായ പള്ളി ഹാളിൽ നടന്ന വിവാഹ ചടങ്ങുകൾക്കിടെ വരൻ നിധിനിൽനിന്നും സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിനും വധു ഷൈനിയിൽനിന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖുമാണ് മോതിരങ്ങൾ ഏറ്റുവാങ്ങിയത്. രാവിലെ മുതൽ നഗരത്തിൽ പി ഗഗാറിന്റെ നേതൃത്വത്തിൽ സിപിഐ എം സ്ക്വാഡുകൾ ദുരിതാശ്വാസ ഫണ്ട് ശേഖരണം നടത്തിയിരുന്നു. ഫണ്ട് പിരിവിനിടെ നേതാക്കൾ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് വിവാഹ മോതിരങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള സന്നദ്ധത വധൂവരൻമാരും ബന്ധുക്കളും അറിയിച്ചത്. നിധിൻ ഡിവൈഎഫ്ഐ ബത്തേരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും പിതാവ് യോഹന്നാൻ സിപിഐ എം ബത്തേരി ലോക്കൽ സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമാണ്.









0 comments