Deshabhimani

ചുവന്നുതുടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 08:48 PM | 0 min read

 
ബത്തേരി
സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ ഉദ്യാനനഗരം ചുവന്നുതുടുത്തു. എങ്ങും ചെങ്കൊടികളും തോരണങ്ങളും. കലാരൂപങ്ങളും പോസ്‌റ്ററുകളും ബോർഡുകളും സമ്മേളനത്തിന്റെ പ്രൗഢി വിളിച്ചോതുന്നു. വഴിയോരങ്ങളിൽ കമാനങ്ങളുമുണ്ട്‌. ദേശീയപാതയുടെ ഇരുഭാഗവും ചുവപ്പിൽ കുളിച്ചു.
ചുങ്കം ജങ്ഷൻ, ട്രാഫിക്‌ ജങ്‌ഷൻ, അസംപ്‌ഷൻ പരിസരം, ഗാന്ധി ജങ്‌ഷൻ എന്നിവിടങ്ങളെല്ലാം അലങ്കരിച്ചു. പുൽപ്പള്ളി, ചുള്ളിയോട്‌, ചീരാൽ റോഡുകളിലും അലങ്കാരങ്ങൾ നിറഞ്ഞു. നേതാക്കളുടെയും നവോത്ഥാന നായകരുടെയും ചിത്രങ്ങൾ കമ്യൂണിറ്റ്‌ പാർടിയുടെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും ചരിത്രം വിളിച്ചോതുന്നുണ്ട്‌. പ്രതിനിധി സമ്മേളനം നടക്കുന്ന മന്തൊണ്ടിക്കുന്ന്‌ എടത്തറ ഓഡിറ്റോറിയവും പരിസരങ്ങളിലും പ്രവർത്തകർ അവസാന അലങ്കാരങ്ങളിലാണ്‌. പൊതുസമ്മേളന നഗരിയായ നഗരസഭാ സ്‌റ്റേഡിയം പരിസരവും ബൈപാസും ചുവപ്പ്‌ നിറഞ്ഞു. 
വിവിധ പാർടി ഘടകങ്ങളുടെയും വർഗബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ നൂറുകണക്കിന്‌ പ്രവർത്തകരാണ്‌ സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്കും വിജയത്തിനുമായി പ്രവർത്തിക്കുന്നതെന്ന്‌ സംഘാടകസമിതി ചെയർമാൻ വി വി ബേബിയും ജനറൽ കൺവീനർ പി ആർ ജയപ്രകാശും പറഞ്ഞു.


deshabhimani section

Related News

0 comments
Sort by

Home