പൂക്കോട് തടാകത്തിൽ മഹിളകളുടെ പ്രതിഷേധം

വൈത്തിരി
വിവിധ ആവശ്യങ്ങൾ ഉയർത്തി ജനാധിപത്യ മഹിളാ അസോസിയേഷൻ വൈത്തിരി വില്ലേജ് കമ്മിറ്റി പൂക്കോട് തടാകത്തിലേക്കുള്ള പ്രവേശനം ഉപരോധിച്ചു. പൂക്കോട് തടാകത്തെ സംരക്ഷിക്കുക, സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കുക, കുട്ടിക്കളുടെ പാർക്ക് പുതുക്കിപ്പണിയുക, കൂടുതൽ ബോട്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. സംസ്ഥാന കമ്മിറ്റിയംഗം എൽസി ജോർജ് ഉദ്ഘാടനംചെയ്തു. ടി പി സബിത അധ്യക്ഷയായി. എസ് ചിത്രകുമാർ, സന്തോഷ്, രാജൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ഉഷ ജ്യോതി ദാസ് സ്വാഗതവും സബിത ശേഖരൻ നന്ദിയും പറഞ്ഞു.









0 comments