Deshabhimani

കേരളത്തിന്‌ അർഹമായത്‌ കേന്ദ്രം നൽകണം: സ്‌പീക്കർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 09:08 PM | 0 min read

കൽപ്പറ്റ
മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരോട് ലോകം കാണിച്ച കരുണ രാജ്യം ഭരിക്കുന്ന സർക്കാർ കാണിക്കുന്നില്ലെന്ന്  സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.  വയനാട് പ്രസ്‌ക്ലബ്‌  സംഘടിപ്പിച്ച  വയനാട് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ലോകത്തിന്റെ എല്ലാ കോണിൽനിന്നുള്ളവരും ദുരന്തബാധിതർക്കൊപ്പംനിന്നു.  ആരും രാഷ്ട്രീയം നോക്കിയിട്ടില്ല. 
സംസ്ഥാന സർക്കാരിനെ സഹായിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനുണ്ട്. മുടന്തൻ ന്യായം പറഞ്ഞ് ഒഴിവാക്കുകയല്ല വേണ്ടത്.  ഉള്ളതിൽനിന്ന് ഹെലികോപ്‌റ്റർ വാടകയായി 153 കോടി രൂപ പിടിച്ചുകൊണ്ടുപോയി. എല്ലാം നഷ്ടപ്പെട്ടവരുടെ ദുഃഖം മനസ്സിലാക്കി കേന്ദ്രസർക്കാർ കേരളത്തിന്‌ അർഹമായതെല്ലാം നൽകണമെന്നും സ്‌പീക്കർ പറഞ്ഞു.
ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എം വി ശ്രേയാംസ്‌കുമാറിനെ ചടങ്ങിൽ ആദരിച്ചു.  പ്രസ്ക്ലബ്ബ് പ്രസിഡന്റ് കെ എസ് മുസ്തഫ അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,  ടി സിദ്ദിഖ്‌ എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ആനി രാജ, വിനോദ് കെ ജോസ്, സുരേഷ് എടപ്പാൾ,  ജോമോൻ ജോസഫ്,  ജിതിൻ ജോസ്, കമാൽ വരദൂർ എന്നിവർ സംസാരിച്ചു.
 


deshabhimani section

Related News

0 comments
Sort by

Home