സായിപ്പ് വിറച്ച തോട്ടം സമരം

കൽപ്പറ്റ
തോട്ടം മേഖലയിലെ അടിമവേലക്കും തൊഴിൽ ചൂഷണത്തിനുമെതിരെ നടത്തിയ ത്യാഗോജ്വല പോരാട്ടങ്ങളാണ് വയനാട്ടിൽ കമ്യൂണിസ്‌റ്റ് പാർടിക്ക് അടിത്തറയായത്.
തൊഴിലാളികളെ മനുഷ്യരായിപ്പോലും പരിഗണിക്കാതെയുള്ള കൊടുംക്രൂരതകൾക്കെതിരെ നടത്തിയ സമരങ്ങളാണ് തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ നേടിക്കൊടുത്തത്. വടക്കേ വയനാട്ടിലും തെക്കേ വയനാട്ടിലും ഒരുപോലെ തൊഴിലാളി മുന്നേറ്റങ്ങളുണ്ടായി. സി എച്ച് കണാരൻ, എ കെ ജി, പി ശങ്കർ, സി ഗോപാലൻ നായർ, വി ശിവരാമൻ നായർ, പി കുഞ്ഞിക്കണ്ണൻ, ഇ സി ഉത്തമൻ, കെ പത്മനാഭൻ, പി പി ആലി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പതിറ്റാണ്ടുകൾ നീണ്ട പ്രക്ഷോഭങ്ങളും മുന്നേറ്റവും. തേയിലത്തോട്ടങ്ങളിലും കാപ്പി, ഏലം എസ്‌റ്റേറ്റുകളിലും ഒരുപോലെ ചെങ്കൊടിയേന്തിയുള്ള സമരങ്ങളുണ്ടായി.
സിപിഐ എം ജില്ലാ കമ്മിറ്റി രൂപീകരിക്കുന്നതിനും കാൽനൂറ്റാണ്ടുമുമ്പ് തോട്ടം മേഖലയിൽ സംഘടിത തൊഴിലാളി പ്രസ്ഥാനമുണ്ടായി. 1973ൽ സിപിഐ എം ജില്ലാ കമ്മിറ്റി രൂപീകരണത്തോടെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ കൂടുതൽ വിശാലമായി. തൊഴിലാളി പ്രശ്‌നങ്ങൾക്കപ്പുറം സംസ്ഥാനത്തെയും രാജ്യത്തെയും വിവിധ പ്രശ്‌നങ്ങളിലെ സമരങ്ങളിൽ ജില്ലയിൽ മുന്നണി പോരാളികളായി തോട്ടം തൊഴിലാളികൾ മാറി.









0 comments