കാട്ടാന വീട്‌ തകർത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 08:33 PM | 0 min read

ഗൂഡല്ലൂർ
പന്തല്ലൂരിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടാന വീട്‌ തകർത്തു. തിങ്കൾ രാത്രിയെത്തിയ കാട്ടാന കൊളപ്പള്ളി ഫാക്ടറിമട്ടം ചെല്ലമ്മാളിന്റെ വീടിന്റെ മുൻഭാഗം തകർക്കുകയായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടംവഴി പ്രദേശത്ത്‌ നിരന്തരം കാട്ടാനയെത്തുകയാണ്‌. രാത്രി വീട്ടുമുറ്റത്തെത്തിയ കാട്ടാന കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ച്‌ ഭീതി സൃഷ്‌ടിക്കുകയായിരുന്നെന്ന്‌ ചെല്ലമ്മാൾ പറഞ്ഞു. തനിച്ച്‌ താമസിക്കുന്ന വീട്ടമ്മ ഭയന്നുവിറച്ച്‌ വീടിനകത്ത്‌ ഇരിക്കുകയായിരുന്നു. ദീർഘനേരം പരാക്രമം അഴിച്ചുവിട്ടശേഷമാണ്‌ ആന മടങ്ങിയത്‌. പ്രദേശത്തെ കാട്ടാനശല്യത്തിന്‌ അടിയന്തര പരിഹാരം വേണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.
 


deshabhimani section

Related News

View More
0 comments
Sort by

Home