‘ദ ഷോ’ മികച്ച സിനിമ

മാനന്തവാടി
പഴശ്ശി ഗ്രന്ഥാലയം ദൃഷ്ടിദോഷം ചലച്ചിത്രവേദിയുടെ നേതൃത്വത്തിൽ നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വസീം അമീർ സംവിധാനംചെയ്ത ‘ദ ഷോ’ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. മികച്ച സംവിധായകനായി എം എസ് നന്ദുലാൽ തെരഞ്ഞെടുക്കപ്പെട്ടു. അതുൽ രാജ് സംവിധാനംചെയ്ത ചുടലമാടൻ എന്ന ഷോർട്ട് ഫിലിമിന് പ്രേക്ഷകർ തെരഞ്ഞെടുത്ത ജനപ്രിയ ചിത്രത്തിന്റെ അവാർഡ് ലഭിച്ചു. മികച്ച ചിത്രത്തിന് 25,000 രൂപയും ഫലകവും മികച്ച സംവിധായകന് 15,000 രൂപയും ഫലകവും ജനപ്രിയ ചിത്രത്തിന് 10,000 രൂപയും ഫലകവുമാണ് സമ്മാനമായി ലഭിച്ചത്.
ഗ്രന്ഥാലയം പ്രസിഡന്റ് എസ് ജെ വിനോദ് കുമാർ, കെ പി സനത്ത്, തോമസ് സേവ്യർ, വി കെ പ്രസാദ്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഷാജൻ ജോസ് എന്നിവർ സമ്മാനം വിതരണംചെയ്തു. ഫിലിം പ്രദർശനം നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായി. ഷോർട്ട് ഫിലിം ഡയറക്ടർ കെ പി സുനിത്, സ്ഥിരം സമിതി ചെയർപേഴ്സൺ പി വി എസ് മൂസ എന്നിവർ സംസാരിച്ചു.









0 comments