മഞ്ഞക്കൊന്ന നിര്‍മാര്‍ജനം പ്രതിസന്ധിയില്‍ കര്‍ഷകസംഘം പ്രക്ഷോഭത്തിലേക്ക്

മാനന്തവാടി
വനമേഖലയിലെ മഞ്ഞക്കൊന്ന നിർമാർജനത്തിലെ വനംവകുപ്പ് അനാസ്ഥയിൽ പ്രതിഷേധിച്ച് കർഷകസംഘം പ്രക്ഷോഭത്തിലേക്ക്. ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഡിസംബർ 18ന് തോൽപ്പെട്ടി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.
മഞ്ഞക്കൊന്ന ഏറ്റവും കൂടുതൽ പടർന്നുകയറിയിരിക്കുന്നത് തിരുനെല്ലി പഞ്ചായത്തിലെ വനങ്ങളിലും മുത്തങ്ങയിലുമാണ്. ഇതുമൂലം വന്യമൃഗങ്ങളുടെയും ആവാസവ്യവസ്ഥ തകർന്ന നിലയിലാണ്. മഞ്ഞക്കൊന്ന ശാസ്ത്രീയരീതിയിൽ നിർമാർജനം ചെയ്യണം. പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജനകീയ ഇടപെടലുകളിലൂടെ നിർമാർജനം ചെയ്യണം. നെല്ലിന്റെ വിളവെടുപ്പുകാലത്ത് കൂടുതൽ വാച്ചർമാരെ നിയമിക്കണമെന്നും ഈ വിഷയത്തിൽ വനംമന്ത്രിക്കും മന്ത്രി ഒ ആർ കേളുവിനും നിവേദനം നൽകുമെന്നും കർഷക സംഘം ഭാരവാഹികൾ പറഞ്ഞു. യോഗത്തിൽ
ഏരിയാ പ്രസിഡന്റ് എൻ എം ആന്റണി അധ്യക്ഷനായി. കെ എം വർക്കി, സണ്ണി ജോർജ്, പി ആർ ഷിബു, വി കെ തുളസിദാസ്, ടി സി ജോസഫ്, കെ സൈനബ, കെ വി വസന്തകുമാരി, പ്രേമചന്ദ്രൻ, വി കെ ജോസ്, കെ ഷബിത, പി ജി ഭാസ്‌കരൻ എന്നിവർ സംസാരിച്ചു.









0 comments