ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തില്‍ സിപിഐ എം സമരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 08:04 PM | 0 min read

 

കാട്ടിക്കുളം
അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒപിയിൽ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുക, ലാബ് ടെക്‌നീഷ്യൻമാരെ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സിപിഐ എം തിരുനെല്ലി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. 
ബുധൻ രാവിലെ ഒമ്പതിന്‌ തുടങ്ങിയ സമരം  വൈകിട്ട് നാലുവരെ നീണ്ടു. ഡെപ്യൂട്ടി ഡിഎംഒ ഡോ. ആൻസി മേരി ജേക്കബുമായി നടത്തിയ ചർച്ചയിൽ ഡോക്ടർമാരുടെയും ലാബ്‌ ടെക്‌നീഷ്യൻമാരുടെയും സേവനമുണ്ടാകുമെന്ന്‌  രേഖാമൂലം ഉറപ്പുനൽകിയതിനെ തുടർന്നാണ്‌  സമരം അവസാനിപ്പിച്ചത്. സിപിഐ എം ഏരിയാ കമ്മിറ്റി അംഗം കെ ടി ഗോപിനാഥൻ സമരം ഉദ്ഘാടനംചെയ്തു. വി ബി ബബീഷ് അധ്യക്ഷനായി. പി എൻ ഹരീന്ദ്രൻ, എ കെ ജയഭാരതി, എം എം ഹംസ, പി ജെ അഗസ്റ്റിൻ, കെ എസ് വിജീഷ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി കെ സുരേഷ് സ്വാഗതവും സി ആർ ഷീല നന്ദിയും പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home