മൂന്നുമാസമായി കാട്ടാന
ജനവാസ കേന്ദ്രത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 08:02 PM | 0 min read

ഗൂഡല്ലൂർ
ഗൂഡല്ലൂർ നഗരസഭയിലെ ജനവാസ കേന്ദ്രത്തിൽ മൂന്നുമാസമായി വിലസുന്ന കാട്ടാന കോക്കാൽ ഒന്നരസെന്റ് നഗറിൽ പരിഭ്രാന്തി സൃഷ്‌ടിച്ചു. ചൊവ്വ രാവിലെയെത്തിയ കാട്ടാനയെ വനംവകുപ്പ്‌  ഉദ്യോഗസ്ഥരെത്തി തുരത്തി. ഓവേലിയിൽ നിന്നെത്തിയ കാട്ടാന സ്ഥിരം ജനവാസ കേന്ദ്രങ്ങളിലിറങ്ങുകയാണെന്ന്‌ നാട്ടുകാർ പറഞ്ഞു. പകൽ സ്വകാര്യ തോട്ടങ്ങളിൽ വിശ്രമിച്ച്‌ രാത്രി കൃഷിയിടങ്ങളിൽ നാശം വിതയ്‌ക്കുകയാണ്‌. നിർത്തിയിട്ട വാഹനങ്ങളും തകർത്തു. പ്രദേശത്തെ ജനജീവിതം പ്രതിസന്ധിയിലായി. കാട്ടാനശല്യത്തിന്‌ ശാശ്വതപരിഹാരം വേണമെന്നതാണ്‌ നാട്ടുകാരുടെ ആവശ്യം.


deshabhimani section

Related News

View More
0 comments
Sort by

Home