ഊട്ടിയിലെത്തിയത്‌ 
45,000 സഞ്ചാരികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 09:04 PM | 0 min read

 
ഗൂഡല്ലൂർ
ദീപാവലി അവധിയിൽ ഊട്ടിയിലെത്തിയത്‌  45,000 സഞ്ചാരികൾ.  വ്യാഴം മുതൽ ഞായർവരെയാണ്‌ സഞ്ചാരികളുടെ ഒഴുക്കുണ്ടായത്‌.  
ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ട് ഹൗസ്, റോസ് ഗാർഡൻ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ സ്ഥലങ്ങളിൽ ടൂറിസ്റ്റുകൾ നിറഞ്ഞു.  കേരള, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു ഏറെയും.  
 ബൊട്ടാണിക്കൽ ഗാർഡനിൽ  വ്യാഴാഴ്ച 10,500 സഞ്ചാരികളും വെള്ളി 11,000,  ശനി 12,200, ഞായർ പതിനായിരം പേരുമെത്തി.  ബോട്ട് ഹൗസ്, റോസ് ഗാർഡൻ, സിംസ് പാർക്ക് ഷൂട്ടിങ്‌ മട്ടം എന്നിവിടങ്ങളിലും സഞ്ചാരികളുടെ തിരക്കായിരുന്നു.   സഞ്ചാരികൾക്കായി കൂടുതൽ ബസ്‌ സർവീസും ഏർപ്പെടുത്തിയിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home