പാടിക്ക് സമീപം വീണ്ടും കടുവ : ഭയന്ന് വീട്ടുകാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 08:26 PM | 0 min read

കൽപ്പറ്റ
കടുവയെ കൂടുവെച്ച്‌ പിടികുടുന്ന ദൗത്യം തുടരുന്നതിനിടെ ആനപ്പാറയിലെ തന്നെ മസ്‌ട്രോളിന്‌ സമീപം കടുവയെ കണ്ടതായി നാട്ടുകാർ.  സമീപത്തെ പാടിയിലെ താമസക്കാരണ്‌ കടുവയെ കണ്ടത്‌.  ബുധൻ രാത്രി പത്തരയോടെ പാടിയുടെ സമീപത്തെ അത്തിമരത്തിന് താഴെയാണ് കടുവ എത്തിയത്. തെരുവുനായ്‌ക്കൾ നിർത്താതെ കുരക്കുന്നത് കേട്ടാണ് താമസക്കാരായ അബ്ദുറഹിമാനും ഭാര്യ സൽമത്തും മകൾ സന ഫാത്തിമയും വീടിന് പുറത്തിറങ്ങിനോക്കിയത്. മരത്തിന് താഴെ അനക്കം കണ്ടു. കാട്ടുപന്നിയാണെന്ന് വിചാരിച്ച് പാടിയിലേക്ക് തിരിച്ചുകയറുന്ന സമയത്ത് ടോർച്ചടിച്ച് നോക്കിയപ്പോഴാണ് കടുവയുടെ മുഖം തെളിഞ്ഞത്‌. പേടിച്ച ഇവർ പാടിക്കുള്ളിലേക്ക് ഓടിക്കയറി. ഉടൻതന്നെ സമീപത്തുള്ളവരെ വിളിച്ചറിയിച്ചു. 
     ആനപ്പാറ ദൗത്യത്തിന്റെ ഭാഗമായുള്ള കടുവകളെ കൂടാതെ മുതിർന്ന മറ്റൊരു കടുവയുടെ കാൽപ്പാടുകൾ ചെമ്പ്രയുടെ അടിവാരത്തിൽനിന്ന് ലഭിച്ചതായി വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. കടുവ വനമേഖലയിലേക്ക് മടങ്ങിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഈ കടുവയാണോ പാടിക്ക് സമീപം എത്തിയതെന്നും സംശയമുണ്ട്.
 


deshabhimani section

Related News

View More
0 comments
Sort by

Home