പ്രതിഷേധവുമായി നാട്ടുകാർ കാട്ടാനക്കലി: ചേരമ്പാടിയിൽ റോഡ് ഉപരോധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2024, 08:27 PM | 0 min read

 

ഗൂഡല്ലൂർ
കാട്ടാന ആക്രമണത്തിൽ ചപ്പന്തോട് സ്വദേശി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്‌ നാട്ടുകാർ റോഡ്‌ ഉപരോധിച്ചു. ചേരമ്പാടി ചുങ്കം ജങ്‌ഷനിലാണ്‌  മണിക്കൂറുകളോളം  റോഡ് ഉപരോധിച്ചത്‌. വ്യാഴം പുലർച്ചെ മൂന്നിനാണ്‌ കാട്ടാന ആക്രമണത്തിൽ  ചപ്പന്തോട് സ്വദേശി കുഞ്ഞിമൊയ്തീൻ വീട്ടുപരിസരത്ത്‌ കൊല്ലപ്പെട്ടത്‌. ഇതിൽ പ്രതിഷേധിച്ചാണ് ആക്‌ഷൻ കമ്മിറ്റിയും നാട്ടുകാരും  റോഡ്‌  ഉപരോധിച്ചത്.  വ്യാഴം രാവിലെ ആറിന്‌  തുടങ്ങിയ ഉപരോധം 11.30 വരെ തുടർന്നു.  ഗൂഡല്ലൂർ–- ബത്തേരി,  ഗൂഡല്ലൂർ –-വൈത്തിരി റോഡുകളിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കേരള–- തമിഴ്നാട് ബസുകൾ ഉൾപ്പെടെ ഉപരോധത്തിൽ കുടുങ്ങി. 
 കാട്ടാനകളെ വനത്തിലേക്ക് ഓടിക്കുക, പ്രതിരോധ കിടങ്ങുകൾ നിർമിക്കുക, മതിയായ നഷ്ടപരിഹാരം  നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.   സംഭവസ്ഥലത്ത് എത്തിയ ഗൂഡല്ലൂർ ഡിഎഫ്ഒ വെങ്കിടേഷ് പ്രഭു, ആർഡിഒ സെന്തിൽ കുമാർ, ഡിവൈഎസ്‌പി വസന്തകുമാർ എന്നിവർ സമരക്കാരുമായി ചർച്ച നടത്തി.  
 


deshabhimani section

Related News

View More
0 comments
Sort by

Home