ദുരന്തബാധിതർക്ക്‌ സഹായം ഉറപ്പാക്കും സിപിഐ എം ഹെൽപ്പ്‌ ഡെസ്‌ക്‌ തുറന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 07:17 PM | 0 min read

 

കൽപ്പറ്റ
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള സഹായം ഉറപ്പാക്കാൻ ഹെൽപ്പ്‌ ഡെസ്‌ക്‌ ആരംഭിച്ച്‌ സിപിഐ എം. കൽപ്പറ്റ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിത്താഴെ ചാത്തോത്ത്‌ സ്മാരക മന്ദിരത്തിലാണ്‌ സഹായകേന്ദ്രം. സർക്കാർ നൽകിയ അടിയന്തര സഹായം, മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള നഷ്‌ടപരിഹാരം, താൽക്കാലിക പുനരധിവാസത്തിനായുള്ള വാടക, ഉപജീവനം നഷ്‌ടപ്പെട്ടവർക്ക്‌ നൽകുന്ന 300 രൂപ വീതമുള്ള തുക തുടങ്ങി ദുരന്തബാധിതർക്ക്‌ അവകാശപ്പെട്ട എല്ലാ സഹായങ്ങളും ഉറപ്പാക്കുകയാണ്‌ ലക്ഷ്യം. അർഹരായിട്ടും തുക ലഭിക്കാത്തവർക്ക്‌ സഹായകേന്ദ്രത്തിലൂടെ പരിഹാരമൊരുക്കും. 04936 204482 എന്ന ഹെൽപ്പ്‌ ലൈൻ നമ്പർ പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകിട്ട്‌ അഞ്ചുവരെ പരാതി രജിസ്റ്റർ ചെയ്യാം. സിപിഐ എം ജില്ലാ സെക്രട്ടി പി ഗഗാറിൻ ഹെൽപ്പ്‌ ഡെസ്‌ക്‌ ഉദ്‌ഘാടനംചെയ്‌തു. ഏരിയാ കമ്മിറ്റി അംഗം പി ആർ നിർമല അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, പി വി സഹദേവൻ, പി കെ സുരേഷ്‌, കെ റഫീഖ്‌, കെ സുഗതൻ, കെ എം ഫ്രാൻസിസ്‌, ഇ കെ ബിജുജൻ, അശോക്‌ കുമാർ, ഗീത, കെ മുഹമ്മദ്‌കുട്ടി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി വി ഹാരിസ്‌ സ്വാഗതവും കെ സുരേഷ്‌ നന്ദിയും പറഞ്ഞു.
 
 


deshabhimani section

Related News

View More
0 comments
Sort by

Home