ടി കെ നമ്പീശന്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചനം

വേലൂർ
സിപിഐ എം നേതാവും വേലൂർ മുൻ പഞ്ചായത്തു പ്രസിഡന്റുമായിരുന്ന ടി കെ നമ്പീശൻ മാസ്റ്റർക്ക് പ്രണാമമർപ്പിച്ച് വേലൂർ പോസ്റ്റ് ഓഫീസ് പരിസരത്ത് സർവകക്ഷി അനുശോചന യോഗം ചേർന്നു.
വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ദിലീപ് കുമാർ അധ്യക്ഷയായി. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, ഡോ. പി കെ ബിജു എംപി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സേവ്യാർ ചിറ്റിലപ്പിള്ളി, വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി എൻ സുരേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം ടി കെ വാസു, വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് എസ് ബസന്ത‌്‌ലാൽ, കെ എസ് ശങ്കരൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ ജി ഗോപിനാഥൻ, വേലൂർ ലോക്കൽ സെക്രട്ടറി പി കെ ഹരികൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രവി ആമ്പക്കാട്ട്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് രാജൻ പഴവൂർ, സതീശൻ , ഡോ. ജോഞൺജോഫി, എ എൽ ബേബി (എൻസിപി), വി പി തോമസ് (ജനതാദൾ എസ് ) എന്നിവർ സംസാരിച്ചു. സിപിഐ എം വെള്ളാറ്റഞ്ഞൂർ ലോക്കൽ സെക്രട്ടറി കെ വി ഫ്രാൻസിസ് സ്വാഗതം പറഞ്ഞു.









0 comments