7 പേർക്കെതിരെ കേസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2024, 12:43 AM | 0 min read

കുന്നംകുളം 
കുന്നംകുളം കിഴൂർ ക്ഷേത്രത്തിലെ കാർത്തിക മഹോത്സവത്തിൽ ആനകളെ എഴുന്നുള്ളിച്ചതിൽ ഹൈക്കോടതി ഉത്തരവുകൾ പാലിച്ചില്ലെന്ന് കാണിച്ച് ക്ഷേത്ര ഉപദേശക സമിതി ഉൾപ്പെടെ ഏഴു പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. 
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌ മധു കെ നായർ, സെക്രട്ടറി റോയ്, ട്രഷറർ ദിനേശ് കുമാർ, സംയുക്ത ഉത്സവ ആഘോഷ കമ്മിറ്റി ഭാരവാഹികളായ  ദിവാകരൻ, പ്രവീൺകുമാർ, അബീഷ്, ക്ഷേത്രം ദേവസ്വം ഓഫീസർ രാമചന്ദ്രൻ നായർ എന്നിവർക്കെതിരെയാണ് കേ സെടുത്തത്.  നാട്ടാന പരിപാലന ചട്ടം നിയമലംഘനം ഉൾപ്പെടുത്തിയാണ്‌ കേസ്‌. 13നായിരുന്നു കാർത്തിക മഹോത്സവം.  വനംവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് അടുത്ത ദിവസം കുന്നംകുളം കോടതിയിൽ സമർപ്പിക്കും. അനുവദിക്കപ്പെട്ട സമയമായ വൈകിട്ട്‌ അഞ്ചിന്‌ മുമ്പ്‌ തന്നെ ചില കമ്മിറ്റിക്കാർ  ആനയെ എഴുന്നള്ളിച്ചിരുന്നു. പൂരം നടത്തിപ്പിനിടെ ക്രമസമാധാന പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കുന്നംകുളം  പൊലീസ് ഇതുവരെ കേസൊന്നും എടുത്തിട്ടില്ല.


deshabhimani section

Related News

View More
0 comments
Sort by

Home