താലൂക്ക് അദാലത്ത് നാളെ മുകുന്ദപുരത്ത് തുടങ്ങും

തൃശൂർ
മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും' താലൂക്ക്തല പരാതി പരിഹാര അദാലത്ത് ജില്ലയിൽ തിങ്കളാഴ്‌ച മുകുന്ദപുരം താലൂക്കിൽ ആരംഭിക്കും. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ പത്തിന് റവന്യൂ മന്ത്രി കെ രാജൻ അദാലത്ത് ഉദ്‌ഘാടനം ചെയ്യും. മന്ത്രി ആർ ബിന്ദു അധ്യക്ഷയാവും. ചാലക്കുടി താലൂക്ക് അദാലത്ത് 30ലേക്ക് മാറ്റി. 17ന് തൃശൂർ (തൃശൂർ ടൗൺ ഹാൾ), 21ന് തലപ്പിള്ളി (സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി ഹാൾ), 23ന് കൊടുങ്ങല്ലൂർ ( കൊടുങ്ങല്ലൂർ ടൗൺ ഹാൾ), 24ന് ചാവക്കാട് (ഗുരുവായൂർ ടൗൺ ഹാൾ- പ്രിയദർശിനി ഓഡിറ്റോറിയം, കിഴക്കേനട), 27ന് കുന്നംകുളം ( കുന്നംകുളം ബദനി സ്‌കൂൾ ഹാൾ ), 30ന് ചാലക്കുടി ( ചാലക്കുടി കാർമൽ ഹൈസ്‌കൂൾ ഓഡിറ്റോറിയം എന്നിങ്ങനെയാണ് അദാലത്തുകൾ. ലഭ്യമായ പരാതികൾ വകുപ്പുതല ഉദ്യോഗസ്ഥർക്ക് അയച്ചിട്ടുണ്ട്. പരാതിക്കാർക്കുള്ള മറുപടി അദാലത്ത് ദിവസം നേരിട്ട് നൽകും. മന്ത്രിമാരെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാനുള്ള അവസരവും ഉണ്ടാവും.
അദാലത്തിൽ പരിഗണിക്കാത്ത വിഷയങ്ങൾ:
ലൈഫ് മിഷൻ, ജോലി ആവശ്യപ്പെട്ടുള്ളവ, പിഎസ്‌സി, വായ്പ എഴുതി തള്ളൽ, പൊലീസ് കേസുകൾ, വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുള്ള), ജീവനക്കാരുടെ വിഷയങ്ങൾ (സർക്കാർ), റവന്യു റിക്കവറി -വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും.









0 comments