കാണാം; ആഷാഢത്തിലെ ഒരു ദിവസം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 12:30 AM | 0 min read

തൃശൂർ 
 സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സിൽ ബിരുദാനന്തര ബിരുദ നാടക വിദ്യാർഥികൾ മോഹൻ രാകേഷിന്റെ ‘ആഷാഢത്തിലെ ഒരു ദിവസംദ (ആഷാഡ്‌ കാ ഏക് ദിൻ) എന്ന നാടകം അവതരിപ്പിച്ചു. ശനി, ഞായർ ദിവസങ്ങളിലും അവതരണം നടക്കും. വിപിൻ മനയത്താണ് സംവിധാനം. സ്‌കൂൾ ഓഫ് ഡ്രാമയിലെ പ്രൊഫ. രാമാനുജം സ്റ്റുഡിയോ തിയറ്ററിലാണ്‌ അവതരണം. പ്രേക്ഷകരുമായി അടുത്തുനിന്ന് സംവദിക്കുന്ന രീതിയിലാണ്‌ നടകാവതരണം. അഭിനിവേശത്തോടും അർപ്പണബോധത്തോടും കൂടി വിദ്യാർഥികൾ സ്വന്തം സൃഷ്ടിപരമായ കാഴ്ചപ്പാടുമായി പാരമ്പര്യത്തെ സമന്വയിപ്പിച്ചാണ്‌ പ്രേക്ഷകരെ ആകർഷിക്കുന്നത്‌. കഥാപാത്രങ്ങളുടെ വൈകാരികവും അസ്തിത്വപരവുമായ ദ്വന്ദ്വങ്ങളിലേക്ക് അവർ ആഴ്ന്നിറങ്ങുന്നു. പ്രവേശനം സൗജന്യം.


deshabhimani section

Related News

0 comments
Sort by

Home