വൈസ് ചാൻസലറായി യുജിസി 
യോഗ്യതയുള്ള പ്രൊഫസറെ നിയമിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 11:39 PM | 0 min read

തൃശൂർ 
 കാർഷിക സർവകലാശാലയുടെ വൈസ് ചാൻസലറായി യുജിസി  നിഷ്കർഷിക്കുന്ന യോഗ്യതയുള്ള പ്രൊഫസറെ നിയമിക്കണമെന്ന്‌  കാർഷിക സർവകലാശാലാ ടീച്ചേഴ്‌സ് ഓർഗനൈസേഷൻ  സംസ്ഥാന സമ്മേളനം  ആവശ്യപ്പെട്ടു. കൃഷി വകുപ്പിലെ ഉന്നത  സാങ്കേതിക പദവിയായ കാർഷിക ഉൽപ്പാദന കമീഷണർ സ്ഥാനത്തേക്ക് കാർഷിക മേഖലയിലെ വിദഗ്‌ധരെ പരിഗണിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പൊതുസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. 
പ്രതിനിധി സമ്മേളനം സിപിഐ എം  സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു  ഉദ്ഘാടനം ചെയ്‌തു.  രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ബിജെപിയും സംഘപരിവാറും ശ്രമിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.  ശാസ്ത്രീയ അന്വേഷണങ്ങളെ  തകർത്ത്  പൗരാണിക ബിംബങ്ങൾക്ക് ശാസ്ത്രീയത ചാർത്തിക്കൊടുക്കുകയാണ്.  ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കുള്ള സാമ്പത്തിക വിഹിതം വെട്ടിക്കുറയ്‌ക്കുകയാണ്‌.  
           ടിഒകെഎയു സംസ്ഥാന പ്രസിഡന്റ്‌ ഡോ. ടി കെ കുഞ്ഞാമു അധ്യക്ഷനായി.  ‘വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയും  ഉന്നത വിദ്യാഭ്യാസ മേഖലയും’ വിഷയത്തിൽ ഡോ. ജെ പ്രസാദ്‌ മുഖ്യപ്രഭാഷണം നടത്തി. 
  ജനറൽ സെക്രട്ടറി എ പ്രേമ സംഘടനാറിപ്പോർട്ട്‌ അവതരിപ്പിച്ചു. ഫിഷറീസ്‌ സർവകലാശാലാ വൈസ്‌ ചാൻസലർ ഡോ. ടി  പ്രദീപ്‌ കുമാർ, എം എസ്‌ പ്രദീപ്‌കുമാർ,   ഡോ. ബേബി ചക്രപാണി,  ഡോ. കെ എസ്‌ അജിത്‌,  കെ ആർ പ്രതീഷ്‌,   പി ആർ സുരേഷ്‌ ബാബു, വി എസ്‌ സത്യശീലൻ, ഡോ. എം  ജോയ്‌,  ഡോ. ആർ ബീന, ഡോ. കെ ബി ദീപ്‌തി,  ഡോ. ദീപു മാത്യു എന്നിവർ സംസാരിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Home