പൊതുവരിയിൽ നിൽക്കുന്നവർക്ക് 
ദർശനത്തിന് പ്രഥമ പരിഗണന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 11:43 PM | 0 min read

ഗുരുവായൂർ 
ഗുരുവായൂർ ഏകാദശി ബുധനാഴ്ച  ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അറിയിച്ചു.  പൊതുവരി നിന്ന് തൊഴാനെത്തുന്നവർക്ക് ദർശനത്തിന് പ്രഥമ പരിഗണന നൽകാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. 
ബുധൻ രാവിലെ 6 മുതൽ  പകൽ 2വരെ വിഐപി, സ്പെഷ്യൽ ദർശനം അനുവദിക്കില്ല.  പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം, ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനം എന്നിവയും ഉണ്ടാകില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ എന്നീ വരികൾ രാവിലെ അഞ്ചിന്‌ അവസാനിപ്പിക്കും. നെയ്യ് വിളക്ക് വഴിപാടുകാർക്കുള്ള ദർശന സൗകര്യം ഉണ്ടാകും. ബുധൻ രാവിലെ ഏഴുമുതൽ ക്ഷേത്രം ആധ്യാത്മിക ഹാളിൽ സമ്പൂർണ ശ്രീമദ് ഗീതാപാരായണം നടക്കും.  ദേവസ്വം വകയാണ് ചുറ്റുവിളക്ക്.    
ദശമി ദിവസമായ ചൊവ്വ പുലർച്ചെ നിർമാല്യത്തോടെ തുടങ്ങുന്ന ദർശന സൗകര്യം ദ്വാദശി ദിവസമായ  വ്യാഴം രാവിലെ 8 വരെ തുടരും.  ദ്വാദശി ദിവസം രാവിലെ ക്ഷേത്രം നട അടച്ചതിനുശേഷം വിവാഹം, ചോറൂൺ, തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുന്നതല്ല. ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ.വി കെ വിജയൻ അധ്യക്ഷനായി. ക്ഷേത്രം തന്ത്രി  പി സി ദിനേശൻ നമ്പൂതിരിപ്പാട്,  സി മനോജ്, കെ പി വിശ്വനാഥൻ,  വി ജി  രവീന്ദ്രൻ,  മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ പങ്കെടുത്തു.
 ഏകാദശി അക്ഷരശ്ശോകം
 ഏകാദശി ദിവസമായ ബുധനാഴ്ച പകൽ 2  മുതൽ സുവർണ മുദ്രയ്ക്കായുള്ള എകാദശി അക്ഷരശ്ലോക മൽസരം  നടക്കും. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലാണ് മത്സരം.18 വയസ്സ് പൂർത്തിയായവർക്ക് പങ്കെടുക്കാം. പകൽ ഒന്നുമുതൽ രജിസ്ട്രേഷൻ തുടങ്ങും.
 


deshabhimani section

Related News

View More
0 comments
Sort by

Home