സംഘപരിവാർ നേതാക്കൾക്ക് തടവും പിഴയും

കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രകോംപൗണ്ടിൽ സമരം ചെയ്ത സംഘപരിവാർ നേതാക്കൾക്ക് കോടതി പിരിയും വരെ തടവും പിഴയും ചുമത്തി. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സംയോജക് സി എം ശശിന്ദ്രൻ, ബിജെപി ജില്ലാ സെൽ കോ ഓര്‍ഡിനേറ്റർ പി എസ് അനിൽകുമാർ, ബിജെപി മണ്ഡലം പ്രസിഡന്റുമാരായ സെൽവൻ മണക്കാട്ടുപടി, കെ എസ് വിനോദ്, ഗ്രാമവികാസ് പ്രമുഖ് എം ബി ഷാജി, ഭാരതീയ വ്യാപാരി വ്യവാസായി സംഘം ജില്ലാ വൈസ് പ്രസിഡന്റ് ജീവൻ നാലുമാക്കൽ, നഗരസഭാ കൗൺസിലർ കെ എസ് ശിവറാം, ടി ജെ ജെമി, ജയൻ തുടങ്ങിയവരെയാണ് കോടതി പിരിയും വരെ തടവും പിഴയും ചുമത്തി കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ മണ്ഡല കാലത്താണ് ക്ഷേത്ര കോംപൗണ്ടിനകത്ത് സമരം നടത്തിയത്.









0 comments