Deshabhimani

മേഖലാതല മത്സരത്തിന്‌ 
18 നാടകങ്ങള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 12:24 AM | 0 min read

തൃശൂർ
കേരള സംഗീത നാടക അക്കാദമി സംസ്ഥാന അമച്വർ നാടകമത്സരത്തിന്റെ  മേഖലാ തല മത്സരത്തിനുള്ള 18 നാടകങ്ങൾ തെരഞ്ഞെടുത്തു. 2025 ജനുവരി-–-ഫെബ്രുവരി മാസങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. മൂന്ന് മേഖലകളിലായി സംഘടിപ്പിക്കുന്ന മത്സരത്തിലേക്ക് ഒരിടത്ത്‌ നിന്ന്‌ ആറ് വീതം നാടകങ്ങളാണ് തെരഞ്ഞെടുത്തത്. 
അഗ്നിശിഖം (ഫിനിക്‌സ് വേ ൾഡ് തിയറ്റർ ഡ്രാമ അസോസിയേഷൻ, എറണാകുളം), ഇദം ന മ മ: (നവരംഗ് പാലക്കാട്), ഉണ്ടയുടെ പ്രേതം (പ്രീതി കലാനിലയം, കോഴിക്കോട്), ഒരു പലസ്തീൻ കോമാളി (മാഹി നാടകപ്പുര, കണ്ണൂർ), കത്തിഡ്രിൽ (ഫീനിക്‌സ് ആർട്‌സ് ആൻഡ്‌ സ്‌പോർട്‌സ് ക്ലബ്,  വടകര), കൂടദേശ്യം (നാടക അരങ്ങ്, എറണാകുളം), ഗദ്ദിക (റിമമ്പറൻസ് തിയറ്റർ ഗ്രൂപ്പ്, കോഴിക്കോട്), ജനുസ്സ് (മാജിക്കൽ തിയറ്റർ ഫോറം ഫോർ ആർട്‌സ്, തൃശൂർ), തവിട്ടുപിത്തലാട്ടം (രംഗമുദ്ര നാടകവേദി, തൃശൂർ) ദന്താശുപത്രിക്കും ഗ്രന്ഥശാലക്കും ഇടയിലൊരു കവല (കലാപാഠശാല, ആറങ്ങോട്ടുകര), പെരടിയിലെ രാപ്പകലുകൾ (സംഗമം കലാഭവൻ, കണ്ണൂർ), പൊറാട്ട് (പഞ്ചമി തിയറ്റേഴ്‌സ്, തൃശൂർ), മാക്ബത്ത്: ദി ലാസ്റ്റ് ഷോ (കനൽ സാംസ്‌കാരിക വേദി, തിരുവനന്തപുരം), മാടൻമോക്ഷം (മരുതം തിയറ്റർ ഗ്രൂപ്പ്, ആലപ്പുഴ), വെയ്യ് രാജാ വെയ്യ് (നാടകവീട് അന്തിക്കാട്, തൃശൂർ), വേല (ജാലകം ജനകീയ നാടകവേദി, കൊല്ലം), സെനീബ് (ദർശന കലാകേന്ദ്രം, കട്ടപ്പന), ഹരിതവിലാപം (ആൽഫാ തിയറ്റേഴ്‌സ്, ഇടുക്കി) എന്നീ നാടകങ്ങളാണ് തെരഞ്ഞെടുത്തത്. 
അക്കാദമിക്ക് ലഭിച്ച 67 എൻട്രികളിൽ നിന്നാണ്‌ ഇവ തെരഞ്ഞെടുത്തത്. മൂന്ന് മേഖലയിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെക്കുന്ന രണ്ടു വീതം നാടകം  സംസ്ഥാനതല മത്സരത്തിന് തെരഞ്ഞെടുക്കുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു.  നാടകകൃത്ത് ടി എം അബ്രഹാം ജൂറി ചെയർമാനായും നാടകസംവിധായകനും അക്കാദമി അംഗവുമായ സഹീർ അലി മെമ്പർ സെക്രട്ടറിയും, നാടകപ്രതിഭകളായ സി കെ തോമസ്, റഫീഖ് മംഗലശ്ശേരി, സുധി ദേവയാനി എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് നാടകങ്ങൾ തെരഞ്ഞെടുത്തത്.


deshabhimani section

Related News

0 comments
Sort by

Home