പെരുവനം 
രാജ്യാന്തര ഗ്രാമോത്സവം: സെമിനാർ 8ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 12:20 AM | 0 min read

തൃശൂർ
പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന്റെ മുന്നോടിയായി ഗ്രാമോത്സവത്തിന്റെ പ്രമേയമായ ‘കലർപ്പുകൾ’ എന്ന വിഷയത്തെ അടിസ്ഥമാക്കി ഞായറാഴ്‌ച സെമിനാർ നടത്തും. സാഹിത്യം, കല, സംസ്‌കാരം എന്നീ വിഷയങ്ങളിൽ ചേർപ്പ്‌ പടിഞ്ഞാട്ടുമുറി സോപാനത്തിലാണ്‌  സെമിനാർ സംഘടിപ്പിക്കുന്നത്‌. തനിമയും കലർപ്പും, തെയ്യം കല കാലം കലർപ്പ്‌, കൂടിയാട്ടം കലർപ്പുകളുടെ കലാസഞ്ചാരങ്ങൾ, സ്വത്വവും സങ്കലനവും മോഹിയാട്ടത്തിൽ, നസ്രാണി ചരിത്രവും വർത്തമാന പുസ്‌തകവും, അതിരുകൾ ഉണ്ടാകും മുമ്പ്‌, ബൗദ്ധാചാരങ്ങളും ബ്രാഹ്മണമതരൂപീകരണവും എന്നിവയിൽ വിഷയാവതരണം നടക്കും. പി എം നാരായണൻ തയ്യാറാക്കുന്ന രൂപക്കളത്തിന്റെ പ്രദർശനവുമുണ്ടാകും.    ശനിയാഴ്‌ച ഡോ. പി നാരായണൻ കുട്ടി അനുസ്‌മരണം നടക്കും. വാർത്താ സമ്മേളനത്തിൽ സെമിനാർ കോ ഓർഡിനേറ്റർ കെ രാമചന്ദ്രൻ, രാജീവ്‌ മേനോൻ, ദിനേഷ്‌ പെരുവനം, ശ്രീജ നടുവം, ആശീഷ്‌ പുറക്കാട്ട്‌ എന്നിവർ പങ്കെടുത്തു. 


deshabhimani section

Related News

View More
0 comments
Sort by

Home