ആനച്ചമയങ്ങള്‍ ഒരുങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 12:37 AM | 0 min read

തൃപ്രയാര്‍
 തൃപ്രയാർ ഏകാദശി, തൃപ്പൂണിത്തുറ വൃശ്ചികോത്സവങ്ങളുടെ  ആനച്ചമയങ്ങള്‍ ഒരുങ്ങി. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി ആഘോഷങ്ങള്‍ക്കും തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നിര്‍മിക്കുന്ന ആനച്ചമയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി.  
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ജീവധനവിഭാഗമാണ് ചമയങ്ങള്‍ നിര്‍മിച്ചത്. ആനച്ചമയം ഒരുക്കിയ കലാകാരൻമാരെ  കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌  ഡോ. എം കെ സുദര്‍ശനും, ബോര്‍ഡ് അംഗം പ്രേംരാജ് ചൂണ്ടലാത്തും പുടവ നല്‍കി ആദരിച്ചു.  വടക്കുംനാഥന്‍ ദേവസ്വം മാനേജര്‍ കെ ടി സരിത, ജീവധന കാര്യാലയം മാനേജര്‍ കെ എന്‍ കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുട, നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം, കച്ചക്കയര്‍, കൈമണി, കഴുത്തുമണി, പള്ളമണി തുടങ്ങിയ അലങ്കാരങ്ങളാണ് ഉത്സവത്തിനായി തയ്യാറാക്കുന്നത്.


deshabhimani section

Related News

View More
0 comments
Sort by

Home