ക്ഷേത്രത്തിൽ ലക്ഷദീപം ജ്വലിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 12:34 AM | 0 min read

ഗുരുവായൂർ
ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി ക്ഷേത്രത്തിൽ ലക്ഷദീപം ജ്വലിച്ചു. 15–--ാം വിളക്ക് ദിവസമായ തിങ്കളാഴ്‌ച  സായാഹ്നത്തിലാണ്  ഗുരുവായൂർ ക്ഷേത്രവും  ക്ഷേത്രപരിസര നടപ്പന്തലിലുമായി  ചിരാതും  നിലവിളക്കുകളും നിരത്താൻ ആരംഭിച്ചത്.  രാത്രിയോടെ ദീപങ്ങൾ നിരന്ന് ജ്വലിച്ചു. 
 ഗുരുവായൂർ അയ്യപ്പ ഭജന സംഘത്തിന്റേതായിരുന്നു വിളക്കാഘോഷം. കൊമ്പൻ ഇന്ദ്രസെൻ കോലമേറ്റി.  കൊമ്പൻമാരായ ദാമോദർദാസും, രവീകൃഷ്ണനും പറ്റാനകളായി. കാഴ്‌ചശീവേലിയ്ക്ക് ഗുരുവായൂർ ശശി മാരാരും സംഘവും ഒരുക്കിയ മേളപ്രമാണം വിളക്കാഘോഷത്തിന് പകിട്ടേകി. ക്ഷേത്രത്തിനകത്ത് നിറമാല, സന്ധ്യയ്ക്ക് തായമ്പക, രാത്രി പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ ഇടയ്ക്ക നാദസ്വരത്തോടെ വിളക്കെഴുന്നെള്ളിപ്പ് എന്നിവയും ഉണ്ടായിരുന്നു. അയ്യപ്പ ഭജനസംഘത്തിന്റെ ലക്ഷദീപ വിളക്കാഘോഷത്തിന് സംഘം ഭാരവാഹികളായ പാനൂർ ദിവാകരൻ, ചന്ദ്രൻ ചങ്കത്ത്, രാജു കലാനിലയം, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, ശിവൻ കണിച്ചാടത്ത്, രാമകൃഷ്ണൻ ഇളയത്, എം പി  ശങ്കര നാരായണൻ, ദിനേഷ് കോഴിക്കുളങ്ങര, മോഹനചിത്ര എന്നിവർ നേതൃത്വം നൽകി. ചുറ്റുവിളക്ക് മഹോത്സവത്തിന്റെ 16–--ാം ദിവസമായ ചൊവ്വാഴ്ച നാണു എഴുത്തച്ഛൻ ആൻഡ്‌സൺസിന്റെ വിളക്കാഘോഷം നടക്കും. 


deshabhimani section

Related News

View More
0 comments
Sort by

Home