സ്വർണം മോഷ്ടിച്ചയാൾ പിടിയിൽ

പുഴയ്ക്കൽ
കോഞ്ചേരി അമ്മാംകുഴിയിൽ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി. വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശി സിജോ(33) ആണ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. വീട്ടിൽ ടൈൽസിന്റെ പണിക്കെത്തിയ സിജോ വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കി കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.
പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മെഡിക്കൽ കോളജ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രശാന്ത്, ഷാജൻ, അമീർഖാൻ, ഹോം ഗാർഡ് മോഹൻദാസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.









0 comments