മാധ്യമ പ്രവര്‍ത്തകരുടെ പിഎഫ് പെന്‍ഷന്‍ 7,500 രൂപയാക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 12:31 AM | 0 min read

തൃശൂർ
മാധ്യമ പ്രവര്‍ത്തകരുടെ പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ 7,500 രൂപയായും സംസ്ഥാന പത്രപ്രവര്‍ത്തക പെന്‍ഷന്‍ 15,000 രൂപയായും ഉയര്‍ത്തണമെന്ന്‌ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സാഹിത്യ അക്കാദമി ഹാളിൽ (പി വി പങ്കജാക്ഷൻ നഗർ)  പ്രതിനിധി  സമ്മേളനം   പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് എ  മാധവന്‍ അധ്യക്ഷനായി. ടി ജെ സനീഷ്‌കുമാര്‍ എംഎല്‍എ, രാജന്‍ പല്ലന്‍ എന്നിവര്‍ സംസാരിച്ചു.  
സമാപന സമ്മേളനം  തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  നടൻ സുനില്‍ സുഖദ സംസാരിച്ചു.  വിവരാവകാശ കമീഷണര്‍ ടി കെ  രാമകൃഷ്ണന്‍,  ആര്‍ കെ  ദാമോദരന്‍, ബാബു ഗോപിനാഥ്, കെ സി  നാരായണൻ എന്നിവരെ ആദരിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ പുസ്തകങ്ങള്‍  ഡോ. പി വി കൃഷ്ണന്‍ നായര്‍ പ്രകാശിപ്പിച്ചു. 80 വയസ്സ്‌ പിന്നിട്ട മാധ്യമ പ്രവര്‍ത്തകരെ ടി എന്‍ പ്രതാപന്‍ ആദരിച്ചു.  ജനറല്‍ സെക്രട്ടറി കെ പി  വിജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  സി അബ്ദുറഹ്‌മാന്‍, എം എസ്  സമ്പൂര്‍ണ,  ഹക്കിം നട്ടാശേരി, ഹരിദാസന്‍ പാലയില്‍, കെ  കൃഷ്ണകുമാര്‍, വി സുരേന്ദ്രന്‍, നടുവട്ടം സത്യശീലന്‍, സണ്ണി ജോസഫ്, ആര്‍ എം ദത്തന്‍,   സുമം മോഹന്‍ദാസ് എന്നിവര്‍  സംസാരിച്ചു. 
ഭാരവാഹികൾ:  അലക്‌സാണ്ടർ സാം ( പ്രസിഡന്റ്‌), കെ പി വിജയകുമാർ ( ജനറൽ സെക്രട്ടറി), എ  മാധവന്‍, ഡോ. നടുവട്ടം സത്യശീലന്‍, സി എം കെ പണിക്കര്‍  (രക്ഷാധികാരികൾ). ജോയ് എം മണ്ണൂര്‍ വരണാധികാരിയായി.


deshabhimani section

Related News

View More
0 comments
Sort by

Home