സ്വർണം മോഷണം പ്രതി പിടിയിൽ

തൃപ്രയാർ
തളിക്കുളത്തെ വീട്ടിൽനിന്ന് അഞ്ചു പവൻ സ്വർണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു. തളിക്കുളം സ്വദേശിനി ഫൗസിയയെയാണ് (35) വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. പണയംവെച്ച സ്ഥാപനത്തിൽനിന്ന് ആഭരണം കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു. എസ്എച്ച്ഒ രമേശിന്റെ നേതൃത്വത്തിൽ എസ്ഐ എബിൻ, ഗ്രേഡ് എസ്ഐ റംല, സിപിഒ സനില എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Related News

0 comments