മസ്റ്ററിങ്‌ ക്യാമ്പ് 
25 മുതൽ 30 വരെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 11:36 PM | 0 min read

വടക്കാഞ്ചേരി
തലപ്പിള്ളി താലൂക്കിലെ മുൻഗണനാ റേഷൻ കാർഡുകളുടെ ഇകെവൈസി അപ്‌ഡേഷന്റെ ഭാഗമായി വിവിധ കാരണങ്ങളാൽ ഇ പോസിൽ  വിരലടയാളം പതിയാത്ത കുട്ടികൾ അടക്കമുള്ളവരുടെ  പ്രത്യേക മസ്റ്ററിങ്‌ ക്യാമ്പ് 25 മുതൽ 30 വരെ  വടക്കാഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസിൽ നടത്തും.   പകൽ 12 മുതൽ 4.30 വരെയാണ്‌ ക്യാമ്പ്‌.  ആധാർ കാർഡ്, ആധാർ കാർഡുമായി ലിങ്കു ചെയ്തിട്ടുള്ള മൊബൈൽ ഫോൺ, റേഷൻ കാർഡ് എന്നിവ കൊണ്ടുവരണം. നാളിതുവരെ മസ്റ്ററിങ്‌ നടത്താത്ത മുൻഗണനാ കാർഡ് ഗുണഭോക്താക്കൾ ഈ സൗകര്യം വിനിയോഗിക്കണമെന്ന്      താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home