മണലൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അന്വേഷണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 11:26 PM | 0 min read

മണലൂർ
 മണലൂർ പഞ്ചായത്ത്  പ്രസിഡന്റ്‌ സൈമൺ തെക്കത്തിനെതിരെ ഭരണപക്ഷത്തെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും മഹിള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമായ പുഷ്പ വിശ്വംഭരൻ നൽകിയ പരാതിയെ തുടർന്ന് ഇരിങ്ങാലക്കുട വനിത എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സമൂഹത്തിലുള്ള സ്വീകാര്യതയും കുടുംബ ജീവിതവും നശിപ്പിക്കാൻ ബോധപൂർവം അപവാദങ്ങൾ പ്രസിഡന്റ് പ്രചരിപ്പിക്കുകയാണെന്ന് കാണിച്ച്‌ കഴിഞ്ഞ 11ന് റൂറൽ എസ്‌പിക്കും ഇരിങ്ങാലക്കുട  വനിത സിഐക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പരാതിക്കാരിയേയും പഞ്ചായത്ത് പ്രസിഡന്റിനേയും പരാതിയിൽ പരാമർശിച്ച ഹോട്ടൽ ഉടമയേയും ഇരിങ്ങാലക്കുട വനിത എസ്ഐയുടെ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. അതനുസരിച്ചുള്ള പ്രാഥമിക അന്വേഷണത്തിന്  വേണ്ടിയാണ് ഇരിങ്ങാലക്കുടയിൽ നിന്നും വനിത എസ്ഐ ഇ യു  സൗമ്യയുടെ നേതൃത്വത്തിൽ പൊലീസ് സംഘം മണലൂരിൽ എത്തിയത്.


deshabhimani section

Related News

View More
0 comments
Sort by

Home