Deshabhimani

ദേശീയപാതയിൽ കാർ തട്ടിയെടുത്ത കേസ്‌; 3 പേർകൂടി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 12:25 AM | 0 min read

വടക്കഞ്ചേരി
ദേശീയപാതയിൽനിന്ന്‌ യാത്രക്കാരെയും കാറും തട്ടിയെടുത്ത കേസിൽ മൂന്ന് പ്രതികൾകൂടി പിടിയിൽ. തൃശൂർ എരുമപ്പെട്ടി സ്വദേശി സിനീഷ് (40), പട്ടാമ്പി സ്വദേശി സജു (സജീഷ്–-35), കുന്നംകുളം സ്വദേശി ഷിബു (ഷിബു സിങ്‌–- -44) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. സംഭവത്തിൽ പതിമൂന്നിലധികം പേർ പങ്കാളികളായിട്ടുണ്ടെന്ന്‌ വടക്കഞ്ചേരി പൊലീസ് പറഞ്ഞു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ 14നാണ് ദേശീയപാതയിൽ നീലിപ്പാറയിൽ സിനിമാ സ്റ്റൈലിൽ കാർ തട്ടിയെടുത്ത് സംഘം കടന്നുകളഞ്ഞത്. കാറിനകത്ത് പണമുണ്ടെന്ന പ്രതീക്ഷയിലായിരുന്നു തട്ടിക്കൊണ്ടുപോകൽ. കാറിൽ പണമില്ലെന്ന് അറിഞ്ഞതോടെ കാർ വടക്കഞ്ചേരിക്കുസമീപം കൊന്നഞ്ചേരിയിൽ ഉപേക്ഷിക്കുകയും യാത്രികരായ എറണാകുളം സ്വദേശി മുഹമ്മദ് റിയാസ്, സുഹൃത്ത് ഷംനാദ് എന്നിവരെ ആക്രമിച്ച്‌ പേഴ്സും മൊബൈൽഫോണും കവർന്നശേഷം തൃശൂരിൽ ഇറക്കിവിടുകയുമായിരുന്നു. നിലവിൽ പിടിയിലായ എല്ലാവരും വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.


deshabhimani section

Related News

0 comments
Sort by

Home