കോഴിക്കോട് മെഡിക്കൽ 
കോളേജ്‌ ജേതാക്കൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 12:29 AM | 0 min read

തൃശൂർ ഗവ. മെഡിക്കൽ കോളേജ്  രണ്ടാം സ്ഥാനത്ത്‌

ഒല്ലൂർ
നാലു ദിവസമായി നടന്ന  കേരള ആരോഗ്യശാസ്ത്ര സർവകലാശാല  ഇന്റർസോൺ കലോത്സവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് ഓവറോൾ ചാമ്പ്യൻഷിപ്. സംസ്ഥാനത്തെ 132 കോളേജുകളിൽ നിന്നുള്ള 3000 മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജ്  രണ്ടാം സ്ഥാനം നേടി. ആവേശകരമായ ചില മത്സരങ്ങളിൽ രണ്ട് ടീമുകൾ ഒന്നാം സ്ഥാനം പങ്കിട്ടു.
എഴുത്തുകാരൻ ടി വി ഷാജികുമാർ ചാമ്പ്യൻമാർക്ക് ഓവറോൾ ട്രോഫി സമ്മാനിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ബി കനിഷ്ക, വൈസ് ചെയർമാൻ ഭഗീരഥ് എസ് പ്രസാദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജിഷ്ണു സത്യൻ, കോളേജ് യൂണിയൻ ചെയർപേഴ്സൺ ബി രവീണ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home