കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മുന്നിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 12:39 AM | 0 min read

 
ഒല്ലൂർ
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല യൂണിയൻ  ഇന്റർസോൺ കലോത്സവം ‘തഹ്‌രീർ’  ബുധനാഴ്ച സമാപിക്കും. സംസ്ഥാനത്തെ 132 കോളേജുകളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്ന കലോത്സവത്തിൽ 107 പോയിന്റുമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജാണ് മുന്നിൽ.
തൃശൂർ ഗവ. മെഡിക്കൽ കോളേജ് ർ 64 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്‌. കോട്ടക്കൽ വിപിഎസ് വി ആയുർവേദ കോളേജ് മൂന്നാം സ്ഥാനത്തുണ്ട്‌. ചൊവ്വാഴ്ച അഞ്ച്‌ സ്‌റ്റേജുകളിലായി ഭരതനാട്യം ആൺ, പെൺ, ദഫ് മുട്ട്, വട്ടപ്പാട്ട്, അറബനമുട്ട്, കോൽക്കളി, നാടകം, കുച്ചിപ്പുടി, ഗ്രൂപ്പ് ഡാൻസ്, ഒപ്പന, ഗസൽ തുടങ്ങി  23 മത്സരങ്ങൾ അരങ്ങേറി.  
ബുധനാഴ്ച നാലോടെ നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന് സമാപനമാകും.
 കലോത്സവം   സമാപന സമ്മേളനം ബുധൻ വൈകീട്ട് 7ന്‌ വേദി ഒന്നിൽ   നോവലിസ്റ്റ്‌ പി വി ഷാജികുമാർ ഉദ്ഘാടനം ചെയ്യും.


deshabhimani section

Related News

View More
0 comments
Sort by

Home