ഗുരുവായൂർ വിളക്കാഘോഷം 10–-ാം നാൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 12:05 AM | 0 min read

​ഗുരുവായൂർ.
ഗുരുവായൂർ ഏകാദശിയുടെ ഭാഗമായുള്ള വിളക്കാഘോഷത്തിൽ ഗുരുവായൂർ ജി ജി കൃഷ്ണയ്യർ കുടുംബത്തിന്റെ   വിളക്കാഘോഷം നടന്നു. രാവിലെ നടന്ന  ശീവേലി എഴുന്നള്ളിപ്പിന്  ​ഗുരുവായൂർ ​ഗോപൻമാരാരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയായി. രാത്രിയിലും പകലും നടന്ന കാഴ്ച ശീവേലിക്ക് അകമ്പടിയായ പഞ്ചവാദ്യത്തിന് അയിലൂർ അനന്തനാരായണൻ പ്രാമാണികനായി.  വൈകിട്ട് നടന്ന തായമ്പകക്ക് മഞ്ഞപ്ര അദ്വൈദ്ജി വാര്യർ നേതൃത്വം നൽകി. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികളിൽ നെല്ലൂർ പി എസ്   ബാലമുരുകനും പി എ സാരംഗനും അവതരിപ്പിച്ച നാദസ്വര കച്ചേരി വേറിട്ടുനിന്നു. വൈകിട്ട്   മേലാർക്കോട് രവി ഭാഗവതരും സംഘവും അവതരിപ്പിച്ച സാമ്പ്രദായിക ഭജന ആസ്വാദകമനം കീഴടക്കി.


deshabhimani section

Related News

View More
0 comments
Sort by

Home